ബദിയഡുക്ക: (www.evisionnews.in) ഏറെ സുരക്ഷിതമായി വേലികെട്ടി സൂക്ഷിക്കേണ്ടുന്ന വൈദ്യുത ട്രാന്‍സ്‌ഫോമര്‍ യാതൊരു സുരക്ഷിതവുമില്ലാതെ തുറന്നുവച്ചിരിക്കുന്നത് ബദിയഡുക്ക നഗരത്തില്‍ അപകട ഭീതിയുയര്‍ത്തുന്നു. ബദിയഡുക്ക അപ്പര്‍ ബസാറിലുള്ള ട്രാന്‍സ്‌ഫോമറാണ് ഇത്തരത്തില്‍ കന്നുകാലികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനകത്തുകടക്കുന്ന കന്നുകാലികള്‍ ട്രാന്‍സ്‌ഫോമറില്‍ തട്ടി എപ്പോള്‍ പൊട്ടിത്തെറിയുണ്ടാകുമെന്നറിയാതെ ഭയപ്പെടുകയാണ് സമീപവാസികള്‍. ഏറെ കാലമായി ട്രാന്‍ഫോമര്‍ ഇത്തരത്തില്‍ സുരക്ഷിതമായ വേലിയില്ലാതെ തുറന്നുകിടക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
Keywords: Badiaduka, Transform, Kannu kali, frighten
Post a Comment
0 Comments