കുറ്റ്യാടി: (www.evisionnews.in) കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു. കുറ്റ്യാടി മുസ്ലിം യതീംഖാനക്ക് കീഴിലെ അടുക്കത്ത് മിസ്ബാഹുല്‍ ഹുദ വാഫി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി വളയം ചെറുമോത്ത് പുലയങ്കണ്ടി കുഞ്ഞഹമ്മദിന്റെ മകന്‍ നിയാസാണ് മരിച്ചത്. പരിക്കേറ്റ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഉമ്മത്തൂര്‍ കോറോത്ത് അഹമ്മദിന്റെ മകന്‍ ഇസ്മാഈലിനെ (18) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാറയാണ് നിയാസിന്റെ മാതാവ്. സഹോദരങ്ങള്‍: നജ്മ, നിസാര്‍. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുമോത്ത് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
Keywords: Kuttiyadi, football, Yatheem Khana, Adukkath Misbahul huda wafi college, Ismaeel
Post a Comment
0 Comments