Type Here to Get Search Results !

Bottom Ad

46 പവന്‍ സ്വര്‍ണവുമായി കാസര്‍കോട്ടുകാരന്‍ മംഗലാപുരത്ത് പിടിയില്‍

www.evisionnews.in
മംഗലാപുരം (www.evisionnews.in): വെള്ളിപൂശി കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 46 പവന്‍ സ്വര്‍ണാഭരണവുമായി കാസര്‍കോട് എടനീര്‍ സ്വദേശി അറസ്റ്റില്‍. എടനീര്‍ മീത്തല്‍ബസാര്‍ എടനീര്‍ ഹൗസില്‍ അബ്ദുള്‍ സബീറി (19)ല്‍ നിന്നാണ് മംഗലാപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടിച്ചച്ചെടുത്തത്.ദുബായില്‍നിന്ന് മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കളിക്കോപ്പുകളുടെ ഉള്ളിലാണ് സ്വര്‍ണം ദണ്ഡുകളാക്കി ഒളിപ്പിച്ചിരുന്നത്. കളിജീപ്പുകള്‍, നായ്ക്കള്‍ എന്നിവയുടെ ചക്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദണ്ഡുകള്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച് അവയില്‍ വെള്ളി നിറം പൂശിയാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരംകിട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 10,46,400 രൂപ വിലവരും.


Keywords: Manglore, Kasaragod, Silver, Edaneer, Local, News.

Post a Comment

0 Comments

Top Post Ad

Below Post Ad