ചെമ്മനാട്:(www.evisionnews.in)ചന്ദ്രഗിരി റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് നേതൃ ശില്‍പശാല ഉണര്‍വ് 14 സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്ററി സമയം പരിഷ്‌കരിച്ചത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9 മണിക്ക് തന്നെ സ്‌കൂളുകളില്‍ എത്തേണ്ടിവരുന്നു. രാവിലെ ആവശ്യത്തിന് ബസ് സൗകര്യം ലഭിക്കാത്തതിനാല്‍ ആദ്യ പീരിയഡുകള്‍ പല വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപ്പെടുന്നു. രാവിലെയും വൈകുന്നേരങ്ങളിലും പ്രവൃത്തി ദിനങ്ങളില്‍ അധിക സര്‍വ്വീസ് നടത്തുന്നതിന് സംവിധാനം വേണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
ദുബൈ കെ.എം.സി.സി പഞ്ചായത്ത് സെക്രട്ടറി മുസ്തഫ മച്ചിനടുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സമിതിയംഗം റൗഫ് ബാവിക്കര, യൂത്ത് ലീഗ് ജില്ലാ സമിതി അംഗം എം.എ. നജീബ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അബ്ദുല്ല ഒറവ്വങ്കര, മൊയ്തീന്‍ കോളിയടുക്കം, സഫ്‌വാന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിപ്പുറം സ്വാഗതവും സുല്‍ത്താന്‍ ഒറവങ്കര നന്ദിയും പറഞ്ഞു.
keywords : chandragiri-road-students-travel-solution-msf

Post a Comment
0 Comments