Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു

www.evisionnews.in
കണ്ണൂര്‍: (www.eviisionnews.in) കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(45)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. 
തീവെച്ചതെന്നു കരുതുന്ന കൂടെയുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണു സംഭവം. പുറകില്‍നിന്ന് അഞ്ചാമതുള്ള 69620 നമ്പര്‍ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ദേഹമാസകലം തീപടര്‍ന്ന ഇവര്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി. റെയില്‍വേ പോലീസും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചശേഷം ഇവരെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റ ഫാത്തിമയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു മാറ്റി. സംഭവംനടന്ന ബോഗി വേര്‍പെടുത്തിയശേഷം, അഞ്ചുമണിക്കു പുറപ്പെടേണ്ട തീവണ്ടി അഞ്ചേമുക്കാലോടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.
ഫാത്തിമയും യുവാവും തമ്മില്‍ സംഭവത്തിനുമുമ്പ് തര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയോടെ ഫൊറന്‍സിക് സംഘമെത്തി ബോഗിയില്‍ നടത്തിയ പരിശോധനയില്‍ സീറ്റില്‍നിന്ന് ഒരു കത്തിയും ഉരുകിയനിലയിലുള്ള കുപ്പിയും കണ്ടെടുത്തു. ഫാത്തിമ ഇരുന്ന സീറ്റ് കത്തിക്കരിഞ്ഞിട്ടുണ്ട്.
കത്തിക്കരിഞ്ഞ ബാഗിന്റെയും വസ്ത്രത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെടുത്തു. കോഴിക്കോട് റെയില്‍വേ സി.ഐ. എ.കെ.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവാവിനെതിരെ കേസെടുത്തു.


Keywords: Kannur, Kidangalloor, Fathima, Pathu, Alappuzha Executive, burning
Tags

Post a Comment

0 Comments

Top Post Ad

Below Post Ad