Type Here to Get Search Results !

Bottom Ad

രജനിയെ കൊലപ്പെടുത്തിയ മുറിയിലും മൃതദേഹം കടത്തിയ വാഹനത്തിലും ഫോറന്‍സിക് പരിശോധന

ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരി തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ രജനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ച് മൂടിയ സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ കൊല നടന്ന സ്ഥാപനത്തിലെ മുറിയിലും രജനിയുടെ മൃതദേഹം കടത്തികൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലും വിദഗ്ധ പരിശോധന നടത്തി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ മതര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെത്തി പരിശോധന നടത്തിയത്. ഫോറന്‍സിക് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.


keywords: rajani-murder-forensic-test

Post a Comment

0 Comments

Top Post Ad

Below Post Ad