കാഞ്ഞങ്ങാട്:(www.evisionnews.in)ചെറുവത്തൂര്‍ മതര്‍ തെരേസ ചാരിറ്റബള്‍ ട്രസ്റ്റ്ര് ജീവനക്കാരി തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാടി കോളനിയിലെ രജനിയെ(34) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടാന്‍ കൊലയാളിയ്ക്ക് പ്രചോദനമായത് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ദൃശ്യം. ഇതിലെ ക്ലൈമാക്‌സ് രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. രജനിയെ കൊലപ്പെടുത്തിയ രീതിയില്‍ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും അത്‌കൊണ്ട് തന്നെ രജനിയുടെ തിരോധാനം ആസുത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കാന്‍ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് രജനിയെ ചെറുവത്തൂരിലെ ഓഫീസില്‍ വച്ച് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ നീലേശ്വരം കണിച്ചിറയിലെ സതീഷന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം രണ്ട് ദിവസം ഓഫീസിന് അകത്ത് തന്നെ സൂക്ഷിച്ച സതീഷന്‍ പിറ്റെ ദിവസം പുലര്‍ച്ചെ താന്‍ മുമ്പ് താമസിച്ച കണിച്ചിറയിലെ വീടിനടുള്ള മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചു മൂടുകയായിരുന്നു. രജനിയെ കാണാനില്ലെന്ന് പിതാവ് കണ്ണന്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത് സെപ്റ്റംബര്‍ 19നാണ്.
ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെ സതീഷന്‍ രജനിയുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സതീഷനോടൊപ്പം രജനി ഒളിച്ചോടിയതാകാമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും സതീഷന്‍ നാട്ടില്‍ തന്നെ ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുകയായിരുന്നു. അപ്പോഴും സതീഷനെ പോലീസ് സംശയിച്ചിരുന്നില്ല. പോലീസിന് മുന്നില്‍ അതീവ സങ്കടം അഭിനയിച്ച സതീഷന്‍ രജനി തന്റെ ജീവനാണെന്നും എങ്ങനെയെങ്കിലും അവളെ കണ്ടെത്തണമെന്നും അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തോട് അതീവ താല്പര്യത്തോടെ സഹകരിക്കുന്നതായി ഈ യുവാവ് നടിക്കുകയും ചെയ്തു. സതീഷനെ രണ്ട് തവണ ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി.ഐ.യു.പ്രേമന്‍ വിട്ടയയ്ക്കുകയാണുണ്ടായത്. പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ സതീഷന്‍ രജനി പോകാന്‍ ഇടമുള്ള സ്ഥലങ്ങളെ കുറിച്ച് അറിയിക്കുകയും ഇതേ തുടര്‍ന്ന് കണ്ണൂര്‍, തളിപറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ സതീഷന്‍ പോലീസ് സംഘത്തെ കൂട്ടി പോവുകയും ചെയ്തിരുന്നു. അക്ഷരാര്‍ഥത്തില്‍ സതീഷന്‍ പോലീസിനെ വട്ടം കറക്കുകയാണുണ്ടായത്. ഇക്കഴിഞ്ഞ ഞാറാഴ്ച്ച രാവിലെ കണിച്ചിറയിലെ തെങ്ങിന്‍ തോപ്പില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനേ തുടര്‍ന്ന് നാട്ടുക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലിസെത്തി രജനിയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തതോടെയാണ് യുവതിയുടെ തിരോധാനത്തിലെ ദുരൂഹത നീങ്ങിയത്. ഈ സംഭവത്തോടെ ദൃശ്യം സിനിമ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. സ്വര്‍ണ്ണ കള്ളകടത്തിന്റെ പേരില്‍ മംഗലാപുരത്ത് രണ്ട് മലയാളി യുവാക്കലെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഉള്‍പ്പെടെ പല കൊലപാതകങ്ങള്‍ക്കും ദൃശ്യം സിനിമ പ്രേരണയായിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

keywords: rajani-death-drishyam-model-again

Post a Comment
0 Comments