Type Here to Get Search Results !

Bottom Ad

ഇന്നസെന്റിന്റെ പേരിലും പോസ്റ്റല്‍ സ്റ്റാമ്പായി

www.evisionnews.in
തൃശൂര്‍ (www.evisionnews.in): നടനും എം.പിയുമായ ഇന്നസെന്റിനും സ്വന്തമായി സ്റ്റാമ്പായി. പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിന്റെ 'മൈ സ്റ്റാമ്പ്' പദ്ധതിയുടെ ഭാഗമായാണ് ഇന്നസെന്റിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പ് പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയത്. ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ.പി സുരേഷ് കുമാര്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു. പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പാണ് 'മൈ സ്റ്റാമ്പ്' പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, മൂന്നാര്‍ പോസ്റ്റ് ഓഫീസുകളിലാണ് ഈ പദ്ധതിയുള്ളത്.


Keywords: Kerala, News, Postal, Stamp, Innocent, My Stamp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad