ബോവിക്കാനം: (www.evisionnews.in) ഈ മാസം 21ന് ബോവിക്കാനത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈക്ക സ്വദേശി മിന്‍ഹാജ് (18) മരിച്ചു. ചൊവ്വാഴ്ച രാവിലെ മംഗലാപുരം സ്വകാര്യആശുപത്രിയിലാണ് മരിച്ചത്. അപകടത്തില്‍ നെക്രംപാറയിലെ കുഞ്ഞമ്പുനായര്‍ അന്നുതന്നെ മരിച്ചിരുന്നു.
21ന് ചൊവ്വാഴ്ച രാത്രി എട്ടോടെ ബോവിക്കാനം ടൗണിലാണ് സംഭവം.മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന നാലുബൈക്കുകളില്‍ ഒന്ന് അവിടെ ബസ് കാത്തുനില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇതിനിടെയാണ് ബസ് കാത്തുനില്‍ക്കുകയായിരുന്ന കുഞ്ഞമ്പുനായര്‍ ബൈക്കിടിച്ച് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മിന്‍ഹാജിന്ഗുരുതരമായി പരിക്കേറ്റതിനേതുടര്‍ന്നു മംഗലാപുരം ആശുപത്രിയിലേക്ക് ഉടന്‍മാറ്റുകയായിരുന്നു.
Keywords: Boviakkanam, treat, Minhaj, Paika, Manglore,

Post a Comment
0 Comments