കാസര്‍കോട്: ഒക്‌ടോബര്‍ 30,31, നവംബര്‍ ഒന്ന് തീയതികളില്‍ തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മധുര വിതരണം നടത്തി.(www.evisionnews.in)
കാസര്‍കോട് നടന്ന പരിപാടി ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബേക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ടി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി, വെല്‍ക്കം മുഹമ്മദ്കുഞ്ഞി, ബേക്കേഴ്‌സ് അസോസിയഷന്‍ ജില്ലാ സെക്രട്ടറി ഹംസ ബേക്ക് പാലസ്, ഹസ്സന്‍ എം.എസ്. ബേക്കറി, ഇബ്രാഹിം വീറ്റു, ഷെഫീഖ് ബദിയടുക്ക, റസാഖ് നാനീസ്, നാരായണ മൂര്‍ത്തി സംബന്ധിച്ചു.
ഉപ്പളയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം പ്രസിഡണ്ട് ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു.
കുമ്പളയില്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് പി.കെ.എസ്.ഹമീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ മോഡേണ്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബത്തേരി സ്വാഗതവും മൊയ്തീന്‍ നന്ദിയും പറഞ്ഞു.
keywords : sweet-conference-publish-october-thrisure

Post a Comment
0 Comments