കാസറഗോഡ് : (www.evisionnews.in)108 ഔഷദങ്ങളുടെ വില നിയന്ത്രണാധികാരം കയ്യൊഴിയാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് ജനറൽ ആശുപത്രി , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഒക്ടോബർ 23 ന് വ്യാഴാഴ്ചവെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജനകീയ വോട്ടെടുപ്പ് സംഘടിപ്പിക്കും. സ്വദേശ വിദേശ കുത്തകകൾക്ക് വേണ്ടിയാണ് മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനു തൊട്ടു മുംബ് ഇന്ത്യയിൽ നിലവിലുള്ള മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ അധികാരം വെട്ടിക്കുറച്ച് 108 ഇനം മരുന്നുകളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത് . ഇത് മൂലം കാൻസർ ചികിത്സക്കുൾ പ്പെടെ ആവശ്യമായ മരുന്നുകളുടെ വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത് . വികസ്വര രാഷ്ട്രങ്ങളുടെ ഫാർമസി എന്നാ പേരിൽ പ്രസിദ്ധമായ ഇന്ത്യൻ മരുന്ന് നിർമ്മാണ രംഗത്തെ വിതരണ ശ്രുംഖലകളെ തകർക്കാനുള്ള കുത്തകകളുടെ താൽപര്യത്തിനാണ് കേന്ദ്ര സർക്കാർ ഇത് വഴി പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ സാധാരണക്കാരായ രോഗികളുടെയും കുടുംബത്തിന്റെയും നട്ടെല്ലൊടിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു ശേഖരിക്കുന്ന പ്രധിഷേധ വോട്ടുകൾ പ്രധാന മന്ത്രിക്കു അയച്ചു കൊടുക്കുമെന്ന് ജില്ലാ സെക്രെട്ടറിയേറ്റ് യോഗം അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. അഹമ്മദ് കുഞ്ഞി അദ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രെസിടെന്റുമാരായ സി. എച് മുത്തലിബ്, കെ.രാമകൃഷ്ണൻ, , മുഹമ്മദ് വടക്കേക്കര, ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി അമ്ബൂഞ്ഞി തലക്കളായി സ്വാഗതവുംപി. കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
keywords : medicine-price-increase-welfare-party-vote

Post a Comment
0 Comments