കാസര്‍കോട്: (www.evisionnews.in) സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് കാഞ്ഞങ്ങാട് നടരത്തില്‍ സ്ഥാപിക്കുന്ന 33 കെവി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 24ന് 11.30 ന് ഊര്‍ജ്ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കും. സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിലൂടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, നീലേശ്വരം മുനിസിപ്പാലിറ്റി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാന്‍ കഴിയും.
keywords: kanhangad-town-33-kv-substation-inauguration-on-24

Post a Comment
0 Comments