കാസര്‍കോട്: (www.evisionnews.in) തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. പടക്കം പൊട്ടിച്ചും ദീപങ്ങള്‍ തെളിയിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും രാജ്യം മുഴുവന്‍ ഇന്ന് ദീപാവലി ആഘോഷിക്കുന്നു.
നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യങ്ങളിലൊന്ന്. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ വധിച്ച ശേഷം തിരിച്ചെത്തിയ ശ്രീകൃഷ്ണനെ ദീപങ്ങളാല്‍ സ്വീകരിക്കുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ആണ്ടുതോറും ദീപാവലി ആഘോഷിച്ചുവരുന്നത്. രാവണ-കുംഭകര്‍ണ വധത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമനെ വരവേല്‍ക്കുന്ന ഒരു ഉത്സവമായും ദീപാവലി ആഘോഷിക്കപ്പെടുന്നു.
Keywords: Nanma, Deepavali, celebration

Post a Comment
0 Comments