തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ വള്ളാപ്പ് ജംഗ്ഷനില്‍ ബിജെപി ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ 2 ബിജെപി പ്രവര്‍ത്തകര്‍ക്കും 1 ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകനായ നീലമ്പത്ത് അസിലാന്‍(23), ബിജെപി പ്രവര്‍ത്തകരായ മീലിയാട് എം.രതീഷ് (21), തൈക്കീലിലെ ബിദീഷ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുസ്ലിംലീഗ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാമ് സംഘട്ടനം. ഓരാഴ്ച്ച മുമ്പും മീലിയാട് ലീഗ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച്ച ഇതിലുണ്ടായ അക്രമം.
keywords: thrikaripur, vallap, bjp, asilan, bideesh

Post a Comment
0 Comments