Type Here to Get Search Results !

Bottom Ad

കമ്മാടം പള്ളിയിലെ അക്രമം യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്:(www.evisionnews.in)ആറുമാസം മുമ്പ് പരപ്പയിലെ കമ്മാടം ജുമാ മസ്ജിദിലുണ്ടായ അക്രമവുമായ ബന്ധപ്പെട്ട കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ കാരാട്ട് നജുമുദ്ദീനെയാണ്(32) വെള്ളരിക്കുണ്ട് പി.വി. രാജന്‍ അറസ്റ്റ് ചെയ്തത്. തജുമുദ്ദീനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ട് ആഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2014 ഏപ്രില്‍ 15ന് രാത്രിയാണ് കമ്മാടം ജുമാ മസ്ജിദില്‍ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജമാ- അത്ത് ട്രഷറര്‍ അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്. ഈ സംഭവത്തില്‍ നജുമുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തുവെങ്കിലും പ്രതികളില്‍ പലരും ഒളിവില്‍ പോവുകയാണുണ്ടായത്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് നജുമുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
keywords: vellarikundu, kammadam, parappa, karat najumudeen, abdul rahman

Post a Comment

0 Comments

Top Post Ad

Below Post Ad