കണ്ണൂര്‍: (www.evisionnews.in) ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധത്തില്‍ പോലിസ് അന്വേഷിക്കുന്ന ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് വിക്രമന്‍ കീഴടങ്ങിയത്. മനോജിനെ വെട്ടികൊലപ്പെടുത്തിയത് വിക്രമനാണെന്ന് മനോജിന്റെ സഹൃത്തും സംഭവത്തിന് ദൃക്‌സാക്ഷിയുമായ പ്രമോദ് മൊഴി നല്‍കിയിരുന്നു. മനോജും പ്രമോദും സഞ്ചരിച്ച ഒമ്‌നി വാനില്‍ നിന്നും മനോജിനെ വലിച്ചിഴച്ച് പുറത്തിറക്കി മഴു ഉപയോഗിച്ച് വിക്രമന്‍ വെട്ടുകയായിരുന്നെന്നാണ് മൊഴി.
അക്രമത്തിന് മഴു ഉപയോഗിച്ചത് മരണം ഉറപ്പാക്കാനായിരുന്നെന്നാണ് പോലിസ് സംശയിക്കുന്നത്.
ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ഉളം തോട്ടില്‍ മനോജാണ് സെപ്തംബര്‍ ഒന്നിന് തലശ്ശേരി കതിരൂരില്‍ കൊല്ലപ്പെട്ടത്. കിഴക്കേ കതിരൂരിലേക്ക് പോകും വഴി കൊളപ്പുറത്ത് പീടികയ്ക്ക് സമീപം മനോജ് സഞ്ചരിച്ച മാരുതി ഓമ്‌നി വാനിനു നേരെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം മനോജിനെ വെട്ടിക്കൊല്ലുകയായിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അക്രമിച്ച കേസില്‍ പ്രതിയാണ് മനോജ്.
കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ (എം) കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സി.പി.എമ്മിന്റെ 3 ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Manoj, R.S.S, Vikraman,
Post a Comment
0 Comments