Type Here to Get Search Results !

Bottom Ad

ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി

evisionnews
ന്യൂഡല്‍ഹി: (www.evisionnews.in) സെപ്തംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി. ഇതോടെ അവശേഷിക്കുന്ന  292 ബാറുകള്‍ ഇന്ന്  പൂട്ടില്ലെന്ന് ഉറപ്പായി. കേസില്‍ അടിയന്തിരമായി ഹൈക്കോടതി വാദം കേള്‍ക്കണമെന്നും അതിന് ശേഷം ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. നയം മദ്യനിരോധമാണെങ്കില്‍  മുഴുവന്‍ ബാറുകള്‍ പൂട്ടണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 30 വരെ തങ്ങള്‍ക്ക് ലൈസന്‍സുണ്ടെന്നും അത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നുള്ള ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് അനില്‍ ആര്‍ ധവയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.



Keywords: New Delhi, September, High court, state sarkar

Post a Comment

0 Comments

Top Post Ad

Below Post Ad