Type Here to Get Search Results !

Bottom Ad

ബേവിഞ്ച വെടിവെയ്പ്: പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

കാസര്‍കോട്: (www.evisionnews.in) പ്രമാദമായ ബേവിഞ്ച വെടിവെയ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എല്‍ 14 ജി 8920 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ബേവിഞ്ച വെടിവെയ്പ് കേസിലെ പ്രതികളായ രണ്ടു പേര്‍ കഴിഞ്ഞദിവസം കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായിരുന്നു. പൈവളിഗെ അമ്പിക്കാനത്തെ ബടുവന്‍ യൂസുഫ് സിയാദ് എന്ന സി (25), ബായാര്‍ മഫിര്‍ഹൗസിലെ നൂര്‍ഷ (24) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ പൊലീസ് സംഘത്തിന്റെ പിടിയിലായത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഉപ്പളയില്‍ കാറില്‍ കാസര്‍കോട് എത്തുകയും പുതിയ ബസ്റ്റാന്റില്‍ നിന്നും ഒരു ബൈക്കില്‍ കയറി ബേവിഞ്ചയിലെത്തുകയും കരാറുകാരന്റെ വീടിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കിയിരുന്നു. 


Keywords: Kasaragod, Local, News, Case, Bike, Founded, Bevinja, Shooting, Police.







Post a Comment

0 Comments

Top Post Ad

Below Post Ad