Type Here to Get Search Results !

Bottom Ad

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കന്യന സ്വദേശി പിടിയില്‍

evisionnews
കുമ്പള (www.evisionnews.in): നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കന്യന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കന്യാനയിലെ കരാട്ടെ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (24) ആണ് അറസ്റ്റിലായത്.
വധശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണത്രെ പടിയിലായ ഖാദര്‍. ബാളിഗെ അസീസ് വധക്കേസിലെ പ്രതികളെ കൊലചെയ്യാന്‍ ഗൂഢാലോചന നടത്തിയ കേസിലും കന്യാനയിലെ ടെമ്പോ ഡ്രൈവര്‍ സതീശനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഖാദര്‍ പ്രതിയാണ്. ഒരു ബാങ്ക് കവര്‍ച്ചാ കേസിലും പൈവളിഗെയിലെ ഒരു മൊബൈല്‍ കട അടിച്ചു തകര്‍ത്ത കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 
ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ പി. പ്രമോദ്, സുനില്‍ എബ്രഹാം, പ്രതീപ് കുമാര്‍, സിനീഷ് സിറിയക്, ഷാജു മഞ്ചേശ്വരം, പ്രകാശന്‍ നീലേശ്വരം, ശ്രീജിത് കയ്യൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

keywords: kumbala,kanyana,t,criminal case,ares

Post a Comment

0 Comments

Top Post Ad

Below Post Ad