Type Here to Get Search Results !

Bottom Ad

താഹിറ യൂസഫ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

evisionnes
കുമ്പള: (www.evisionnews.in) കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ
 താഹിറ യൂസുഫ് തെരെഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ രേവതി, ബി.ജെ.പിയിലെ പ്രേമഷെട്ടി എന്നിവരെയാണ് താഹിറ പരാജയപ്പെടുത്തിയത്. നേരത്തെ മുസ്ലിം ലീഗിലെ പി.എച്ച് റംല പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നത്. താഹിറാക്ക് 14ഉം പ്രേമഷെട്ടിക്ക് 6ഉം രേവതിക്ക് 2ഉം വോട്ടുകളാണ് ലഭിച്ചത്. പഞ്ചായത്തില്‍ മുസ്ലിം ലീഗിന് 10, കോണ്‍ഗ്രസ് 3, എസ്.ജെ.ഡി 1, ബിജെപി ആറ്, സിപിഎം എന്നിങ്ങനെയാണ് സീറ്റ് നില.





Keywords: Kumbala Grama Panchayath, Muslim league candidate, Thahira Yousuf, C.P.M, BJP

Post a Comment

0 Comments

Top Post Ad

Below Post Ad