Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധത്തിന് പ്രലോഭിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ രണ്ടുപേര്‍ കൂടി പിടിയില്‍

evisionnews
കാസര്‍കോട്: (www.evisionnews.in) പ്രകൃതി വിരുദ്ധ പ്രവര്‍ത്തിക്ക് പ്രലോഭിപ്പിച്ച് സ്വര്‍ണ്ണമാലയും പണവും തട്ടിയ കേസില്‍ ഉപ്പള സ്വദേശികള്‍ കൊച്ചിയില്‍ പിടിയിലായി. ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ലത്തീഫ് (24), നിസാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് പതിനേഴുകാരനടക്കം ഉപ്പള സ്വദേശികളായ മുനീര്‍ (22) ഷറഫുദ്ദീന്‍ (24) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 
ആഗസ്റ്റ് 5നാണ് സംഭവം. എറണാകുളം മറൈന്‍ ഡ്രൈവില്‍ വെച്ച് പരിചയപ്പെട്ട പതിനേഴുകാരന്‍ എറണാകുളം അയ്യപ്പന്‍കാവ് സ്വദേശിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ഭീഷണിപ്പെടുത്തി ഏഴര പവന്റെ സ്വര്‍ണ്ണമാലയും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്.



Keywords: Kasaragod, Uppala government higher secondary school, Marine drive, eranakulam, Kochi, threat

Post a Comment

0 Comments

Top Post Ad

Below Post Ad