പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം ചിത്രീകരിച്ച് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ട്. ആരോപണ വിധേയരായ സുധീര്‍ കുമാര്‍, മനോജ്, മധു എന്നീ ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡി.എം.ഒ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. വാര്‍ത്ത വന്ന ദിവസം മുതല്‍ മൂന്ന് ഡോക്ടര്‍മാരും ജോലിക്കെത്തിയിട്ടില്ല. സൂപ്പര്‍ വൈസറിന്റെ അനുമതിയില്ലാതെ സ്വന്തം തീരുമാനപ്രകാരമാണ് ഇവര്‍ അവധിയില്‍ പ്രവേശിച്ചത്. ഇതു മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
Keywords: Siserian, Mobile, Capture, Whatsapp, publish, share, post, D.M.O Report, Doctors, sin
Post a Comment
0 Comments