കാഞ്ഞങ്ങാട് (www.evisionnews.in): വസ്ത്രാലയത്തില്‍ ഷോപ്പിംങ് നടത്തുന്നതിനിടെ മക്കളെ മറന്ന് മാതാവ് സ്ഥലംവിട്ടു. തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ വസ്ത്രാലയത്തിലാണ് പനത്തടി സ്വദേശിനിയായ യുവതി ആറു വയസുള്ള ആണ്‍കുട്ടിയെയും നാലുവയസുള്ള പെണ്‍കുട്ടിയെയും മറന്ന് തിരക്കിട്ട് കടന്നു കളഞ്ഞത്.
വസ്ത്രാലയത്തിലെ ഷോപ്പിംങിനിടയില്‍ ഈ സ്ത്രീ കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കും കുട്ടികളെ കുറിച്ച് ഓര്‍മയില്ലായിരുന്നു. വസ്ത്രങ്ങള്‍ വാങ്ങി പണവും നല്‍കിയ ശേഷം ധൃതിപ്പെട്ട് കടയില്‍ നിന്നും ഇറങ്ങുയും ചെയ്തു. മാതാവിനെ കാണാതെ വസ്ത്രാലയത്തിന്റെ ഇരുനിലകളിലും പരിഭ്രാന്തിയോടെ അലഞ്ഞുതിരിഞ്ഞ കുട്ടികള്‍ പിന്നീട് റോഡിലിറങ്ങുകയും കൈകോര്‍ത്ത് പിടിച്ച് ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. ഇതു കണ്ട് കാഞ്ഞങ്ങാട് ബസ്റ്റാന്റിന് പിറകുവശത്ത് തമാസിക്കുന്ന യുവാവും സുഹൃത്തുക്കളും കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്ന് കാര്യമന്വേഷിച്ചപ്പോഴാണ് മാതാവ് വിട്ടുപോയതാണെന്ന് മനസിലായത്.
തുടര്‍ന്ന് കുട്ടികളെയും കൂട്ടി ഇവര്‍ കടയിലെത്തി അവിടെ ഇരുത്തിയ ശേഷം മാതാവിനെയും ബന്ധുക്കളെയും തിരയുന്നതിനിടെ രണ്ടു പേരും തുണിക്കടയില്‍ തിരിച്ചെത്തി. ഇതിനിടെ മക്കളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നത്രെ. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സ്ത്രീകള്‍ മക്കളെ അന്വേഷിച്ച് വസ്ത്രാലയത്തിലെത്തിയത്. കുട്ടികളെ കണ്ടെത്തിയവര്‍ സ്ത്രീകളെ താക്കീത് നല്‍കിയാണ് തിരിച്ചേല്‍പ്പിച്ചത്.
Keywords: Kasaragod, Kanhangad, Local, News, Shopping, Children, Mother, Forgot.

Post a Comment
0 Comments