Type Here to Get Search Results !

Bottom Ad

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി ജനശക്തി യാത്ര തുടങ്ങി

evisionnews
ഉദുമ: (www.evisionnews.in) സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി നടത്തുന്ന ജനശക്തി യാത്ര ഉദുമ പാലക്കുന്നില്‍ നിന്നും പ്രയാണം തുടങ്ങി. മുന്‍മന്ത്രി എ.വി താമരാക്ഷന്‍ ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുണ്ടംകുഴി, ഒടയംചാല്‍,കാലിച്ചാംപൊതി, പള്ളിക്കര, ചെറുവത്തൂര്‍, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം പയ്യന്നൂരില്‍ സമാപിക്കും. രണ്ട് മേഖലകളില്‍ നിന്നാണ് ബി.ജെ.പിയുടെ ജനശക്തി യാത്ര ആരംഭിച്ചത്. പി.കെ കൃഷ്ണദാസ് നയിക്കുന്ന കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും ആരംഭിച്ചിരുന്നു. രണ്ട് യാത്രകളും 25ന് കണ്ണൂരില്‍ സമാപിക്കും.







Keywords: Uduma, C.P.M, Palakkunn, A.V Thamarakshan, V.Muraleedharan, Pallikkara, Payyannur, Kannur, Kozhikkode, P.K Krishna Das, Koylandi

Post a Comment

0 Comments

Top Post Ad

Below Post Ad