Type Here to Get Search Results !

Bottom Ad

ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ ലോട്ടറി വില്‍പനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

evisionnews
കാഞ്ഞങ്ങാട്: (www.evisionnews.in) ലോട്ടറി വില്‍പനക്കാരന്‍ വീട്ടിനകത്ത് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് സ്വദേശിയും മടിക്കൈ ബിയര്‍പാലത്ത് താമസക്കാരനുമായ നാഗരാജാണ് (58) ചൊവ്വാഴ്ച രാവിലെ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് നിന്നും മടിക്കൈയിലെത്തിയ നാഗരാജ് ഇവിടെ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ലോട്ടറി വില്‍പന നടത്തുന്ന നാഗരാജ് രാവിലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഴഞ്ഞ് വീണത്. ഭാര്യ ശാരദ, ശാരദ ഏക മകളാണ്. സഹോദരങ്ങള്‍ അശോകന്‍, നന്ദകുമാര്‍, കലാവതി



Keywords: Kanhangad, Lottery sale, Kozhikkode, Madikkai, Nagaraj, District hospital, in house

Post a Comment

0 Comments

Top Post Ad

Below Post Ad