ഉപ്പള: (www.evisionnews.in) ഉപ്പളയില്‍ രണ്ടരവയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പള പെരുങ്കടിയിലെ ഇലക്ട്രീഷ്യന്‍ ആത്വിഫിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ (രണ്ടര)യാണ് അതി ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച രണ്ട് മണിയോടെയാണ് അപകടം.
മംഗലാപുരത്ത് നിന്നും ചൈന്നൈയിലേക്ക് പോവുകയായിരുന്ന ചൈന്നൈ മെയിലാണ് ഇടിച്ചത്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഷാഹിന്‍ വീടിനടുത്തുള്ള ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാഹിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലിസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഖൈറുന്നിസയാണ് ഉമ്മ. എട്ട് മാസം പ്രായമുള്ള ആയിശ ഏക സഹോദരിയാണ്.
Keywords: Uppala, Peringadi, house yard, play, train, hit, severe injure, on the spot, Muhammad Shahin
Post a Comment
0 Comments