കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും മരക സാംക്രമിക രോഗമായ എലിപ്പനി പടരുന്നു. ജില്ലാ ആശുപത്രി സ്ഥിതി ചെയുന്ന കാഞ്ഞങ്ങാട്ടെ തൊയമലില്‍ എലിപ്പി കണ്ടെത്തിയതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ് എലിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ തൊയമലിലെ മോഹനനെ (58) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി അബോധാവസ്ഥയില്‍ കഴിയുന്ന മോഹനനെ ഡയലിസിസിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും കരളിനും രോഗം ബാധിച്ചിട്ടുണ്ട്. അഞ്ച് ദിവസം മുമ്പ് കഠിനമായ മൂത്ര തടസ്സം അനുഭവപ്പെട്ട മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് എലിപ്പനിയാണെന്ന് വ്യക്തമായത്. തോയമലില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്ന് വ്യക്തമായതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു കൂട്ടി ബോധവല്‍ക്കരണം നടത്തി. അതിനിടെ പനി ബാധിച്ച് മലയോര മേഖലയില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ട മൂന്ന് പേര്‍ നിരീക്ഷണത്തിലാണ് ഇവര്‍ക്കും എലിപ്പനി ബാധിച്ചുണ്ടെന്ന് കണ്ടെത്തി.
keywords: kanhangad, mahanan, mangalore, ratfever

Post a Comment
0 Comments