Type Here to Get Search Results !

Bottom Ad

മദ്രസ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും അക്രമിച്ചു

evisionnews
ചിറ്റാരിക്കാല്‍ (www.evisionnews.in): മദ്രസ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഓട്ടപ്പടവിലെ മുഹമ്മദ് കുഞ്ഞി (45) ഭാര്യ സുമയ്യ (35) മക്കളായ സുഫൈല്‍ (10) ഫസല്‍ (7) സഹന (5) എന്നിവര്‍ക്കെതിരെയാണ് അക്രമണം ഉണ്ടായത്. ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പെരുമ്പട്ട ഓട്ടപ്പടവ് സിറാജുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ഥിനിയെ മദ്രസ അധ്യാപകന്‍ ഉമറുല്‍ ഫാറൂഖ് അടിച്ച് പരിക്കേല്‍പിച്ചതിനെതിരെ മുഹമ്മദ് കുഞ്ഞി ചിറ്റാരിക്കല്‍ പോലീസിലും ജമാഅത്ത് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഉമറുല്‍ ഫാറൂഖിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ഒരു സംഘം ചൊവ്വാഴ്ച രാത്രി മുഹമ്മദ് കുഞ്ഞിയുടെ വീട് വളയുകയും സഹനയെയും കുടുംബത്തെയും അക്രമിക്കുകയായിരുന്നു.


Keywords: Kasaragod, Local, News, Chittarikkal, Students, Harassment, Teacher, Police, Case. 

Post a Comment

0 Comments

Top Post Ad

Below Post Ad