ചിറ്റാരിക്കാല്‍: (www.evisionnews.in) മദ്രസാ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ഖത്വീബിനെ പള്ളിയില്‍ കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. വെസ്റ്റ് എളേരി ഓട്ടപ്പടവ് ജുമാ മസ്ജിദിലെ ഖത്വീബും മദ്രസാ അധ്യാപകനുമായ കാസര്‍കോട് സ്വദേശി ഉമറുല്‍ ഫാറൂഖിനാണ് ചൊവ്വാഴ്ച രാത്രി ഒരു സംഘം പള്ളിയില്‍ കയറി അക്രമിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥന നടന്നു കൊണ്ടിരിക്കെ ഓട്ടപ്പടവിലെ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം ഉമറുല്‍ ഫാറൂഖിനെ മര്‍ദ്ദിക്കുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ അഞ്ച് വയസ്സുള്ള മകള്‍ സഹനയെ മദ്രസാധ്യാപകന്‍ കൂടിയായ ഉമറുല്‍ ഫാറൂഖ് പഠനത്തില്‍ പിന്നോക്കം പോകുന്നതിന്റെ പേരില്‍ മര്‍ദ്ദിച്ചിരുന്നു. ഈ പ്രശ്‌നം ജമാഅത്ത് ഭാരവാഹികള്‍ ഇടപെട്ട് ചര്‍ച്ച ചെയ്യാനിരിക്കെയാണ് പള്ളിയില്‍ കയറി ഖത്വീബിനെ അക്രമിച്ചത്. സാരമായി പരിക്കേറ്റ ഉമറുല്‍ ഫാറൂഖ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
.
.
Keywords: Chittarikkal, Madrasa, student, murder, attack, police, case, west Elari, Umarul Farooq
Post a Comment
0 Comments