Type Here to Get Search Results !

Bottom Ad

ബേവിഞ്ച വെടിവെപ്പ്: സിയാദും കൂട്ടാളിയും അറസ്റ്റില്‍

evisionnews
കാസര്‍കോട് : (www.evisionnews.in) പ്രമാദമായ ബേവിഞ്ച വെടിവെപ്പ് കേസിലെ പ്രതികളായ രണ്ട് പേര്‍ പിടിയിലായി. കേസിലെ പ്രതിയായ യൂസഫ് സിയാദ് എന്ന ജിയയും കൂട്ടാളിയായ നൂര്‍ഷായുമാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. 2010 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. ബേവിഞ്ചയിലെ കരാറുകാരനായ എം.ടി.മുഹമ്മദ്കുഞ്ഞിയുടെ വീടിന് നേരെ വെടിവെക്കുകയായിരുന്നു. കേസില്‍ പ്രതിയായ മനീഷ് ഷെട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലിസ് മഹാരാഷ്ട്രയിലെ നാസികില്‍ നിന്നും പിടികൂടിയിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി.ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.


Keywords: Bevincha, Vedivepp, M.T Muhammad Kunchi, Maneesh Setti, Jiya, Noorsha

Post a Comment

0 Comments

Top Post Ad

Below Post Ad