Type Here to Get Search Results !

Bottom Ad

കെ.പി സതീഷ് ചന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നു, പി. രാഘവന്‍ പരിഗണനയില്‍

evisionnews
കാസര്‍കോട്: (www.evisionnews.in) 10/09/2014 സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി അടുത്ത മാസത്തോടെ കെ.പി സതീഷ് ചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ഒക്ടോബര്‍ മാസത്തില്‍ പാര്‍ട്ടി ജില്ലാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ രണ്ട് തവണ സെക്രട്ടറിയായ സതീഷ് ചന്ദ്രന്‍ സ്ഥാനം ഒഴിയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. പകരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുന്‍ എം.എല്‍.എയുമായ പി.രാഘവന്റെ പേരാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. കെ.പി സതീഷ് ചന്ദ്രനെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കാനും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. കാലിക്കടവില്‍ നടന്ന വിഴിഞ്ഞം സി.പി.എം ജില്ലാ സമ്മേളനത്തില്‍ കെ.പി സതീഷ് ചന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പി.രാഘവന്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞു നിന്ന രാഘവനെ സംസ്ഥാന നേതൃത്വം അനുനയിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയായിരുന്നു. പിന്നീട് രാഘവനെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാക്കുകയും ചെയ്തു. ഇത്തവണ കെ.പി സതീഷ് ചന്ദ്രന്‍ സ്ഥാനമൊഴിയുമെന്ന് വ്യക്തമായതോടെ സെക്രട്ടറിയേറ്റ് അംഘങ്ങളായ നീലേശ്വരത്തെ കെ.ബാലകൃഷ്ണനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.വി ബാലകൃഷ്ണന്‍ മാസ്റ്ററും സെക്രട്ടറി സ്ഥാനത്തിന് വേണ്ടി പിടിമുറുക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പക്ഷത്തിന് താല്‍പര്യം പി.രാഘവന്‍ സെക്രട്ടറിയാവുന്നതിനോടാണ്. ബേഡകത്ത് സി.പി.എമ്മിന് ആഘാതമായ വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് രൂപപ്പെട്ട ഒരു വിഭാഗമാണ് പി.രാഘവനെ സെക്രട്ടറിയാക്കാനും സതീഷ് ചന്ദ്രനെ തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കാനും മുന്‍കൈ എടുക്കുന്നത്. 2001ലും 2006ലും തൃക്കരിപ്പൂരില്‍ മത്സരിച്ച് ജയിച്ച കെ.പി സതീഷ് ചന്ദ്രന്‍ ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും സി.പി.എം കണ്ണൂര്‍ ലോബിയുടെ ഇടപെടലിനെ തുടര്‍ന്ന് അത് നടക്കാതെ പോവുകയും പി.കരുണാകരനെ മൂന്നാം തവണയും സ്ഥാനാര്‍ത്ഥിയാക്കുകയുമാണുണ്ടായത്.


Keywords: K.P Satheesh Chandran, C.P.M state secratery, former M.L.A, P.Ragavan, Kannur Loby

Post a Comment

0 Comments

Top Post Ad

Below Post Ad