ചെറുവത്തൂര്‍: (www.evisionnews.in)കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സബ് ജില്ലാ വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികളെ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അക്രമിച്ചു. കാടങ്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്. കാടങ്കോട് സ്‌കൂളില്‍ എസ്.എഫ്.ഐക്ക് എതിരായി പ്രവര്‍ത്തിക്കുവെന്നാരോപിച്ചാണ് കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരായ പ്ലസ്.ടു വിദ്യാര്‍ത്ഥികളെ ഇരുപതോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചത്. ചില്ല വിദ്യാര്‍ത്ഥികളുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ചീമേനി ചമ്പ്രഗാനത്തെ അജ്മല്‍ (18) എം.എസ്.എഫ് പ്രവര്‍ത്തകനും കാടങ്കോട് സ്വദേശികളുമായ അസീസ് (18) ആബിദ് (18) സുഹൈല്‍ (18) എന്നിവരെ തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ജില്ലാ തലത്തില്‍ മത്സരിക്കാനുള്ള അവസരവും ഇവര്‍ക്ക് നഷ്ടപ്പെട്ടു.
Keywords: Volleyball, Plus Two student, Kattamattath High school ground

Post a Comment
0 Comments