വെള്ളരിക്കുണ്ട്: (www.evisionnews.in) പരപ്പ കമ്മാടം പള്ളിയില്‍ ആറ് മാസം മുമ്പുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് പേര്‍ കോടതിയില്‍ കീഴടങ്ങി. പരപ്പ കമ്മാടം സ്വദേശികളായ മുഹമ്മദ് ഷാഫി (30), കെ.എം യൂസഫ് (29), പി റാഷിദ് (29), അനസ്, അബൂബക്കര്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് രാത്രിയാണ് കമ്മാടം പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജമാഅത്ത് ട്രഷറര്‍ അബ്ദുറഹ്മാന്‍, മുസ്ഥഫ തുടങ്ങി നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.
Keywords: Kammadam, mosque, attack, Parappa, Jamath Treasure, Remand

Post a Comment
0 Comments