Type Here to Get Search Results !

Bottom Ad

ഹോം നേഴ്‌സ് സ്ഥാപന ഉടമയും ജീവനക്കാരിയും ഒളിച്ചോടി

ചെറുവത്തൂര്‍: (www.evisionnews.in) ചെറുവത്തൂരിലെ ഹോം നേഴ്‌സ് സ്ഥാപന ഉടമയും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയും ഒളിച്ചോടിയതായി പരാതി. നീലേശ്വരം കണിച്ചിറയിലെ സതീശനും (36) തൃക്കരിപ്പൂര്‍ ഒളവറയിലെ രജനിയുമാണ് (34) അപൃത്യക്ഷരായത്. സെപ്തംബര്‍ നാലിന് പതിവു പോലെ വീട്ടില്‍ നിന്നും ഹോം നേഴ്‌സ് സ്ഥാപനത്തിലേക്ക് പോയ രജനി പിന്നീട് തിരിച്ചെത്തിയില്ല. സതീഷനെയും കാണാതായതായി വ്യക്തമായി. രജനിയുടെ പരാതിയുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. സതീഷന്റെ സുഹൃത്തിനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചത് മാത്രമാണ് ഇക്കാര്യത്തില്‍ പോലീസ് കൈകൊണ്ട നടപടി. ഇതുവരേയും ഇരുവരേയും കണ്ടെത്താന്‍ സാധിക്കാത്തതില്‍ ബന്ധുക്കള്‍ നീലേശ്വരം സി.ഐ യു. പ്രേമന് കഴിഞ്ഞ ദിവസം പരാതി നല്‍കി. സി.ഐ ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സതീഷന്റെയും രജനിയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.



Keywords: Cheruvathoor, Home nurse, owner, Thrikkarippur, Olavara, Police, Satheeshan friend

Post a Comment

0 Comments

Top Post Ad

Below Post Ad