Type Here to Get Search Results !

Bottom Ad

അനധികൃത മണല്‍ക്കടത്ത്: രണ്ട് മിനി ലോറികള്‍ പിടികൂടി

കാഞ്ഞങ്ങാട്: (www.evisionnews.in) അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് മിനി ലോറികള്‍ പോലീസ് പിടികൂടി. ആറങ്ങാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കെ.എല്‍ 13 ഡി 5977 നമ്പര്‍ മിനി ലോറിയും ചിത്താരി ചാമുണ്ടിക്കുണ്ടില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കെ.എല്‍ 14 ഡി 6058 നമ്പര്‍ മിനി ലോറിയുമാണ് പിടികൂടിയത്. ലോറി ഡ്രൈവര്‍മാരായ വിദ്യാനഗറിലെ വി. ഹരീഷ് (25) രാവണീശ്വരത്തെ സതീഷ് ചന്ദ്രന്‍ (38) എന്നിവരെയും വി.മുരളീധരന്‍, ഗണേശന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.



Keywords: Kanhangad, Sand, Illeagal, Police, Chittari, Vidyanagar, Ravaneshwar

Post a Comment

0 Comments

Top Post Ad

Below Post Ad