Type Here to Get Search Results !

Bottom Ad

വടക്കു മാത്രം കണ്ടുവരുന്ന ഒരു തരം കളിയുണ്ട് അതാണ് അണ്ടര്‍ ആം ക്രിക്കറ്റ്

evisionnews
കാസര്‍കോട്:(www.evisionnews.in)അണ്ടര്‍ ആം ക്രിക്കറ്റ്.....വടക്കിന്റെ മണ്ണിന് അത് വികാരവും പറഞ്ഞറിയിക്കാനാവാത്ത ആവേശവുമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കാത്ത കളിയാണത്, സഹീര്‍ ഖാന്‍ എറിയാത്ത പന്താണത്...എന്നിട്ടും ഈ മേഖലയില്‍ ഏറ്റവും പ്രചാരമുള്ള ക്രിക്കറ്റായി ഇതുമാറുകയാണ്. 
കാസര്‍കോട്ടും ദക്ഷിണകര്‍ണാടകയുടെ പല ഭാഗങ്ങളിലുമായി അരങ്ങേറുന്ന വ്യത്യസ്തമായ ഈ കളിക്ക് അഴകും ചാരുതയുമുണ്ട്. കൈ കറക്കി എറിയുന്നതിന് പകരം പിച്ചിലൂടെ ഉരുട്ടുന്ന പന്തേറാണ് ഇതിന്റെ പ്രത്യേകത. ഇവിടെ ദൂസറ ഇല്ല, ഇവിടെ ഗൂഗ്ലിയും യോര്‍ക്കറുമില്ല...എന്നാല്‍ ഫീല്‍ഡിലും ബാറ്റിംഗിലും നിയമങ്ങളെല്ലാം ഓവര്‍ ആം ക്രിക്കറ്റിന്റേതുതന്നെയാണ്. 
ക്രിക്കറ്റ് സീസണ്‍ തുടങ്ങിയാല്‍ മഞ്ചേശ്വരം താലൂക്കിലും ദക്ഷിണകര്‍ണാടകയിലെ മംഗലാപുരം, പുത്തൂര്‍, സുള്ള്യ, മടിക്കേരി എന്നിവിടങ്ങളിലും അണ്ടര്‍ ആം ക്രിക്കറ്റിന്റെ പൂരമായിരിക്കും. ഐപിഎല്‍ മാതൃകയിലുള്ള നിരവധി ക്രിക്കറ്റ് മാമാങ്കങ്ങളാണ് ഇവിടെ അരങ്ങുതകര്‍ക്കുന്നത്. 
സമ്മാനങ്ങളുടെ പെരുമഴക്കാലമാണ് അണ്ടര്‍ ആം ക്രിക്കറ്റിന് ആരവം പകരുന്നത്. വിജയികള്‍ക്ക് പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പ്രൈസ് മണി ലഭിക്കുന്നു. സിക്‌സറിനും മികച്ച ബൗളര്‍ക്കും ബാറ്റ്‌സ്മാനുമെല്ലാം ആകര്‍ഷണീയമായ സമ്മാനങ്ങളുണ്ട്. എന്നാല്‍ മാന്‍ ഓഫ് ദി മാച്ചിനും മാന്‍ ഓഫ് ദിസീരിസിനും ് വിലപ്പെട്ട സമ്മാനങ്ങളാണ്. പല കളികളിലും മോട്ടോര്‍ ബൈക്കുകളാണ് മാന്‍ ഓഫ് ദി സീരിസിന് സമ്മാനമായി നല്‍കുന്നത്. 
സീസണ്‍ കാലത്ത് ക്രിക്കറ്റ് കളിച്ചു മാത്രം പണമുണ്ടാക്കുന്ന എത്രയോ താരങ്ങള്‍ ഈ മേഖലയിലുണ്ട്. പലരും കരാറടിസ്ഥാനത്തിലാണ് ടീമിലെത്തുന്നത്.
keywords : north-special-play-underarm-cricket

Post a Comment

0 Comments

Top Post Ad

Below Post Ad