Type Here to Get Search Results !

Bottom Ad

ജലീല്‍ പട്ടാമ്പിക്കും എല്‍വിസ്‌ ചുമ്മാറിനും ദുബൈ എമിഗ്രേഷന്റെ പുരസ്‌കാരം

ദുബൈ:(www.evisionnews.in)ദുബൈ എമിഗ്രേഷ(ജനറല്‍ ഡയക്‌ടറേറ്റ്‌ ഓഫ്‌ റെസിഡെന്‍സി ആന്റ്‌ ഫോറീനേഴ്‌സ്‌ അഫയേഴ്‌സ്‌)ന്റെ 2013-'14 വര്‍ഷത്തെ പുരസ്‌കാരം ജലീല്‍ പട്ടാമ്പി(റസിഡന്റ്‌ എഡിറ്റര്‍, മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക)ക്കും എല്‍വിസ്‌ ചുമ്മാറി(മിഡില്‍ ഈസ്റ്റ്‌ ന്യൂസ്‌ ഹെഡ്‌, ജയ്‌ഹിന്ദി ടി.വി)നും ലഭിച്ചു. യു.എ.ഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ നിര്‍ദേശാനുസരണമുള്ള സ്‌മാര്‍ട്ട്‌ ഗവണ്‍മെന്റ്‌ സംരംഭങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ മൊത്തത്തിലും എമിഗ്രേഷന്റെ പ്രവര്‍ത്തനങ്ങളെ വിശേഷിച്ചും പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ മികച്ച നിലയില്‍ എത്തിച്ചതിനുള്ള ആദരമായാണ്‌ സ്‌ട്രാറ്റജിക്‌ പാര്‍ട്‌ണേഴ്‌സിന്‌ പുരസ്‌കാരം സമ്മാനിച്ചത്‌. ശൈഖ്‌ സായിദ്‌ റോഡിലെ ജെ.ഡബ്‌ളിയു മാരിയറ്റ്‌ മാര്‍ക്വിസ്‌ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ആദരപത്രവും ഫലകവുമടങ്ങിയ അവാര്‍ഡ്‌ എമിഗ്രേഷന്‍ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍മര്‍റി സമ്മാനിച്ചു. ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ സാംസ്‌കാരിക ഉപദേഷ്‌ടാവ്‌ ഇബ്രാഹിം ബൂമില്‍ഹ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭരെ മേജര്‍ ജനറല്‍ അല്‍മര്‍റി ചടങ്ങില്‍ ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്‌ഥാപനങ്ങളുടെയും ഉന്നതോദ്യോഗസ്‌ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.  ജയ്‌ഹിന്ദിനും (ടി.വി) മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്കു(പത്രം) മാണ്‌ യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന്‌ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. വാം, ദുബൈ ടി.വി, ഇമാറാത്‌ അല്‍യൗം ഉള്‍പ്പെടെ അറബി ഭാഷാ മാധ്യമങ്ങള്‍ക്കും അവാര്‍ഡ്‌ നല്‍കി. ദുബൈ പോലീസ്‌, ദുബൈ കസ്റ്റംസ്‌, ലാന്റ്‌ ഡിപാര്‍ട്ട്‌മെന്റ്‌, ദുബൈ കോര്‍ട്ട്‌സ്‌, ഔഖാഫ്‌ ആന്റ്‌ മൈനേഴ്‌സ്‌ അഫയേഴ്‌സ്‌ ഫൗണ്ടേഷന്‍, ദുബൈ എകണോമിക്‌ ഡിപാര്‍ട്‌മെന്റ്‌, മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍മക്‌തൂം ഹ്യുമാനിറ്റേറിയന്‍ ആന്റ്‌ ചാരിറ്റി എസ്റ്റാബ്‌ളിഷ്‌മെന്റ്‌, ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ്‌ പ്രൊജക്‌ട്‌സ്‌, അബുദാബി പോലീസ്‌, ദുബൈ മാരിടൈം സിറ്റി, യു.എ.ഇ ആരോഗ്യ മന്ത്രാലയം, ദുബൈ ഹെല്‍ത്ത്‌ അഥോറിറ്റി, ജി.ഡി.ആര്‍.എഫ്‌.എ, യു.എ.ഇ തൊഴില്‍ മന്ത്രാലയം, ദുബൈ ട്രേഡ്‌, ടെലികമൂണികേഷന്‍സ്‌ റഗുലേറ്ററി അഥോറിറ്റി (ട്രാ), ദുബൈ സ്‌മാര്‍ട്‌ ഗവണ്‍മെന്റ്‌, ഫ്‌ളൈ ദുബൈ, ഇത്തിസാലാത്ത്‌, ഡിനാട്ട, എമിറേറ്റ്‌സ്‌ എന്‍ബിഡി, ദുബൈ ഡ്യൂട്ടി ഫ്രീ, ദുബൈ ഇന്റര്‍നാഷണല്‍ ഹോട്ടല്‍, എക്‌സ്യുജെറ്റ്‌, ഇമാറാടെക്‌, യൂണിയന്‍ കോ-ഓപ്‌ തുടങ്ങിയ സ്‌ട്രാറ്റജിക്‌ പാര്‍ടണര്‍ സ്‌ഥാപനങ്ങളെയും ചടങ്ങില്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 

keywords: jaleel-pattambi-elveeschummar-dubai-emigration-award
Tags

Post a Comment

0 Comments

Top Post Ad

Below Post Ad