പെരിയ: ഏറെ കോലഹലങ്ങള്‍ക്കു ശേഷം കുണിയയില്‍ അനുവദിച്ച ഉദുമ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആദ്യ ബാച്ച് ക്ലാസ്സ് ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ചു. ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളാണ് തുടങ്ങിയത്. സെപ്റ്റംബര്‍ 22ന് രാവിലെ 11 മണിക്ക് കുണിയ ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് ഉല്‍ഘാടന ചടങ്ങ് നടന്നത്. കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബാണ് ഉല്‍ഘാടനം നിര്‍വഹിക്കുന്നത്. നബാര്‍ഡ് സ്‌കീം കെട്ടിടോല്‍ഘടനം പി. കരുണാകരന്‍ എംപി നിര്‍വഹിക്കുന്നു. എംഎല്‍എമാരായ ഈ. ചന്ദ്രശേഖരന്‍, എന്‍. എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) , പി.ബി അബ്ദുള്‍ റസ്സാഖ്, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ: ഖാദര്‍ മാങ്ങാട് എന്നിവരാണ് മുഖ്യാഥിതികള്‍.
keywords: periya, uduma, arts & science college, kuniya, e chandrashekharan. kader mangad

Post a Comment
0 Comments