Type Here to Get Search Results !

Bottom Ad

ബാലസംഘം ഘോഷയാത്രയിലെ പട്ടാള വേഷത്തെ ന്യായീകരിച്ച് പോലീസ്

evisionnews
നീലേശ്വരം:(www.evisionnews.in)കഴിഞ്ഞ ദിവസം രണ്ട് ദിവസങ്ങളിലായി നീലേശ്വരത്ത് നടന്ന ബാലസംഘം കാസറഗോഡ് ജില്ല സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ പട്ടാള വേഷം പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി വിവാദം മുറുകുന്നു. പട്ടാള വേഷം അവതരിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും എംഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടതോടെ ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിയിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് നടന്ന നബിദിന റാലിയില്‍ പട്ടാളവേഷം അണിനിരന്നതിന്റെ പേരില്‍ കേസെടുത്ത പോലീസ് ബാലസംഘത്തിന്റെ പട്ടാള വേഷവുമായി ബന്ധപ്പെട്ട് കേസെടുക്കാത്തത് ഇരട്ടതാപ്പു നയമാണെന്നാണെന്നാണ് എംഎസ്എഫ് കുറ്റപ്പെടുത്തുന്നത് ബാലസംഘത്തിന്റെ ഘോഷയാത്രയില്‍ അവതരിപ്പിച്ച ടാബ്ലോയിലാണ് പട്ടാള വേഷം പ്രത്യക്ഷപ്പെട്ടത്. ഗാസയിലെ കുട്ടികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ചുകൊല്ലുന്ന രംഗത്തിലാണ് പട്ടാള വേഷമുള്ളത്. ഇത് വെറും ടാബ്ലോ മാത്രമാണെന്നും ദേശവിരുദ്ധമായ യാതൊന്നും ഇതില്‍ ഇല്ലെന്നും പട്ടാള വേഷം ധരിച്ച് റൂട്ട് മാര്‍ച്ച് നടത്തിയലാണ് അതില്‍ കേസെടുക്കാനുള്ള വകുപ്പുള്ളതെന്നും നീലേശ്വരം പോലീസ് പറഞ്ഞു. അതേ സമയം വ്യക്തികളും സംഘടനകളും നടത്തുന്ന ഏതു പരിപാടിയിലും പട്ടാള വേഷം ധരിച്ചാല്‍ അതു കുറ്റകരമാകും എങ്കില്‍ ബാലസംഘം സമ്മേളനത്തിലെ പട്ടാള വേഷവും നിയമവിരുദ്ധമാണെന്നും കേസെടുക്കാത്തത് വിവേചനപരമായ നടപടിയാണെന്നും പൊതുവേ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

keywords: neeleshweram, army dress, tablo, 

Post a Comment

0 Comments

Top Post Ad

Below Post Ad