
പൊയിനാച്ചി:(www.evisionnews.in)മൈലാട്ടിയിലുളള ഡീസല്‍ വൈദ്യുതി നിലയം അടച്ചു പൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇനി ജോലിക്ക് എത്തേണ്ടതില്ലെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി വൈദ്യുതി ബോര്‍ഡിന്റെ നിസഹകരണം കാരണം ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഈ സാഹചര്യത്തില്‍ വൈദ്യുതി നിലയം അടച്ചു പൂട്ടാതെ നിര്‍വാഹമില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം ഹൈദരാബാദിലെ കെവികെ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് മൈലാട്ടിയിലെ വൈദ്യുതിനിലയം പ്രവര്‍ത്തിക്കുന്നത്. ഇന്ധനവില വര്‍ധിച്ചതോടെ യൂണിറ്റിന് അഞ്ച് രൂപ നഷ്ടത്തിലാണ് കെഎസ്ഇബിയ്ക്ക് വൈദ്യുതി വില്‍ക്കുന്നതെന്നും കമ്പനി അധികൃര്‍ പറയുന്നു. മൂന്ന് വര്‍ഷമായി ഇവിടെ ഉല്‍പ്പാദനമില്ല. അതേസമയം വന്‍തുക കെഎസ്ഇബി നല്‍കാനുമുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരില്‍ ലഭിക്കാനുമുള്ള പണം വാങ്ങിയെടുക്കാന്‍ കമ്പനി താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. മുപ്പത്തിനാല് ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡീസല്‍ വൈദ്യുതി നിലയം പൂട്ടുന്നതോടെ മുപ്പത്തിനാലും കുടുംബങ്ങള്‍ വഴിയാധാരമാകും 2001 മുതല്‍ ഈ നിലയത്തില്‍ ജോലിചെയ്യുന്ന എഞ്ചിനീയര്‍ മുതല്‍ കാവല്‍ക്കാര്‍ വരെ പിരിച്ച് വിടപെടുന്നവരില്‍ ഉള്‍പ്പെടും. കെഎസ്ഇബിയുടെ ഒമ്പതേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ 68 ജീവനക്കാരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന വിലയുടെ പേരില്‍ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബി പരിമിതപ്പെടുത്തിയതോടെ മാനേജ്‌മെന്റ് ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. ശമ്പള വ്യവസ്ഥകള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകാതിരുന്നതിനാല്‍ 30ലധികം തൊഴിലാളികളാണ് പലഘട്ടങ്ങളിലായി ഇവിടെ പിരിഞ്ഞുപോയത്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ വൈദ്യുതി വിതരണം സുകമമാക്കുന്നതിനുവേണ്ടിയാണ്. മൈലാട്ടിയില്‍ ഡീസല്‍ നിലയം തുടങ്ങിയത്.
keywords: poinachi, mailatti, kseb, kannur, kasaragod
Post a Comment
0 Comments