Type Here to Get Search Results !

Bottom Ad

ചുമട്ടുതൊഴിലാളിയുടെ അപകട മരണം; വാഹനവും ഡ്രൈവറും കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: (www.evisionnews.in) ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയില്‍ അജ്ഞാത വാഹനമിടിച്ച് ചുമട്ടു തൊഴിലാളി മരണപ്പെട്ട സംഭവത്തില്‍ അപകടം വരുത്തിയ വാഹനവത്തെയും ഡ്രൈവറെയും പോലിസ് തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് സൗത്തിനടുത്ത പൊവ്വല്‍ സ്റ്റോര്‍ മുവ്വാരിക്കുണ്ടിലെ കെ. മധുസൂദനനെ (46) അപകട മരണത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന പെറ്റി ഓട്ടോറിക്ഷയും ഡ്രൈവറുമാണ് പോലിസ് കസ്റ്റഡിയിലായത്. ഡ്രൈവറെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ആഗസ്റ്റ് 29ന് രാത്രി 7.30 മണിയോടെ ഹൊസ്ദുര്‍ഗ് എല്‍.വി ടെമ്പിളിന് സമീപത്താണ് അപകടം ഉണ്ടായത്. മുത്തപ്പനാറ് കാവിലെ ബസ് സ്റ്റോപ്പില്‍ ബസ്സിറങ്ങി നടന്ന് പോകുന്നതിനിടയില്‍ മധുസൂദനനെ മഞ്ചേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മധുസൂദനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പടന്നക്കാട് ടോള്‍ ബൂത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധിച്ചത്.


Keywords: Kanhangad, Bus, heavy weight, Chumattu tozhilali, vehicle, driver, auto riksha, Madhusoodanan, C.C.T.V

Post a Comment

0 Comments

Top Post Ad

Below Post Ad