കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്ഷേത്രപാലക ചിട്ടിക്കമ്പനിയുടെ കാഞ്ഞങ്ങാട് ബ്രാഞ്ച് ഓഫീസും കമ്പനിയുടെ കാര്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. കുറിയിലെ ഇടപാടുകാരനായ പീലിക്കോട് വയലിലെ എം.കെ രാജേഷ് നല്‍കിയ ഹരജിയില്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ക്ഷേത്രപാലക ചിട്ടിക്കമ്പനി ഉടമ എടത്തക്കൈ കിനാത്തില്‍ കെ.പി രാഘവന്‍, മകന്‍ സുരേഷ് കുമാര്‍ എന്നിവരെ എതിര്‍കക്ഷിയായാണ് കേസ് ഫയല്‍ ചെയ്തത്. ക്ഷേത്രപാലക കുറി വിളിച്ച വകയില്‍ രാജേഷിന്റെ 4ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് വണ്ടിച്ചെക്കാണെന്ന് വ്യക്തമായതോടെ രാജേഷ് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
സുരേഷ് കുമാറിന്റെ കെ.എല്‍ 60ഡി, 6597 നമ്പര്‍ കാറും കാഞ്ഞങ്ങാട് ഓഫീസുകളിലെ വസ്തു വകകളാണ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഇതില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും ഇതിനകം ജപ്തി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ക്ഷേത്രപാലക ഓഫീസിലിരിക്കുകയായിരുന്ന ഉടമ രാഘവനെ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ മറ്റൊരു ഇടപാടുകാരനായ പടന്നക്കാട്ടെ രാജേഷ് മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് നിലവിലുണ്ട്.
Keywords: Kasaragod, Kanhangad, Kshethra Palaka Chitti Company, Court Order, Kanhangad Muncif Court, Case, Office, japthi.

Post a Comment
0 Comments