അയ്യന്‍കാളി ജന്‍മദിനാഘോഷ ചടങ്ങില്‍ ചരിത്ര പ്രസിദ്ധമായ കൊച്ചി കായല്‍ സമ്മേളനത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കായല്‍ സമ്മേളനം സംഘടിപ്പിച്ചത് അയ്യന്‍കാളിയായിരുന്നെന്ന മോദിയുടെ പരാമര്‍ശം ചരിത്രത്തെ വളച്ചൊടിക്കലാണെന്നുള്ള ആരോപണമാണ് ഉയരുന്നത്. സമരം സംഘടിപ്പിക്കപ്പെട്ടത് പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലാണെന്നിരിക്കെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെടുക യായിരുന്നെന്ന ആരോപണവുമായി ധീവരസഭ രംഗത്തെത്തി.
കേരളത്തിന്റെ അയിത്തോച്ചാടന സമരചരിത്രത്തിലെ പ്രധാന ഏടായ കൊച്ചി കായല്‍ സമ്മേളനം സംഘടിപ്പിച്ചത് അയ്യന്‍കാളിയുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു പ്രധാനമന്തി നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ധീവരസഭ രംഗത്തെത്തിയത്.
1913ല്‍ പണ്ഡിറ്റ് കറുപ്പനാണ് സമരം സംഘടിപ്പിച്ചതെന്നും മറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ധീവരസഭയുടെ ആരോപണം. കേരള പുലയര്‍ മഹാസഭയിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും ധീവരസഭ കുറ്റപ്പെടുത്തുന്നു. അയ്യന്‍കാളിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോര്‍ച്ചയും കെ.പി.എം.എസിലെ ഒരു വിഭാഗവും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരമാര്‍ശങ്ങള്‍.
Keywords: Prime minister, Narendra MOdi, Ayyankali, Kayal revolt, K.P Karupp, Dheevara saba
Post a Comment
0 Comments