Type Here to Get Search Results !

Bottom Ad

ഭര്‍ത്താവിന്റെ മര്‍ദ്ദനം മൂലം പിതൃസഹോദരന്റെ വീട്ടില്‍ അഭയം തേടിയ യുവതിയെ ബലാല്‍സംഗം ചെയ്തു

evisionnews
ചെറുവത്തൂര്‍: (www.evisionnews.in) ഭര്‍ത്താവിന്റെ ക്രൂര  മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി കുട്ടിയെയും കൊണ്ട് അടുത്തുള്ള പിതൃസഹോദരന്റെ വീട്ടില്‍ അഭയം തേടിയ യുവതി ബലാല്‍സംഗത്തിന് ഇരയായതായി പരാതി. ചെറുവത്തൂര്‍ ആരിക്കാടി കോളനിയിലെ ഇരുപത്തൊമ്പതു കാരിയായ ഭര്‍തൃമതിയെയാണ് പിതൃസഹോദരന്റെ മകന്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് ചന്തേര പോലിസ് അന്വേഷണം ആരംഭിച്ചു. തിരുവോണം ദിവസം രാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കളുമായി മദ്യപിച്ച  ശേഷം ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ധിച്ചു. മര്‍ദ്ദനം സഹിക്കാനാവാതെ യുവതി ഒമ്പത് വയസ്സുള്ള മകനെയും കൊണ്ട് അടുത്തുള്ള പിതൃസഹോദരന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഭര്‍തൃവീട്ടിലേക്ക് തിരിച്ച് പോകാന്‍ ഭയന്ന യുവതി രാത്രി അവിടെ തന്നെ കുട്ടിയോടൊപ്പം തങ്ങി. ഇതിനിടെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വേണു യുവതിയും കുട്ടിയും കിടന്നുറങ്ങുകയായിരുന്ന മുറിയിലെത്തി യുവതിയുടെ വായ പൊത്തിപ്പിടിച്ച ശേഷം ബലാല്‍സംഗം ചെയ്തു എന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പീഡിപ്പിച്ചത് സഹോദരതുല്യ യുവാവായതിനാല്‍ യുവതി വിവരം ആദ്യം പുറത്ത് വിട്ടിരുന്നില്ല. വേണുവിന്റെ പിതാവ് ഇതിന്റെ പേരില്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണ് സംഭവം നാട്ടിലറിഞ്ഞത്. ഇതിനിടെ ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ട യുവതി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രയില്‍ ചികിത്സയാണ്.




Keywords: Cheruvathoor, husband, murder, torture, hospital, treatment, police

Post a Comment

0 Comments

Top Post Ad

Below Post Ad