Type Here to Get Search Results !

Bottom Ad

സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

evisionnews
കാസര്‍കോട്:(www.evisionnews.in)കാസര്‍കോടിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കരിക-മത രംഗത്തെ നിറസാന്നിധ്യമായ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലി ഒരുക്കുന്ന സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് ആദരവ്-14ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് അഞ്ചു മണിക്ക് കുമ്പളയില്‍ എസ്സ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൗര സ്വീകരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.ബി.അബ്ദുറസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ ഉപഹാര സമര്‍പ്പണം നടത്തും. മന്ത്രി രമാനാഥ റൈ പ്രശംസ പത്രം നല്‍കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി അനുമോദന പ്രസംഗം നടത്തും. പരിപാടിയോടനുബന്ധിച്ച് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. 
രണ്ട് പതിറ്റാണ്ടുകാലം എം.എല്‍.ആയും മന്ത്രിയായും മഞ്ചേശ്വരത്തെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ചെര്‍ക്കളം നാടിന്റെ വികസനവിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. മഞ്ചേശ്വരത്തിന്റെ വികസത്തില്‍ ചെര്‍ക്കളത്തിന്റെ സംഭാവന സമാനതകളില്ലാത്തതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 
പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ സത്താര്‍ ആരിക്കാടി, എ.കെ.എം.അഷറഫ്, അഷറഫ് കര്‍ള, എ.കെ.ആരിഫ്, കെ.വി.യൂസഫ് സംബന്ധിച്ചു.

keywords : snehapoorvam-cherkalthin-preparation-completed

Post a Comment

0 Comments

Top Post Ad

Below Post Ad