കാസര്‍കോട്:(www.evisionnews.in)'കൊല്ലരുത്' എന്ന സന്ദേശവുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന മാനിഷാദ യാത്ര 25 ന് കാസര്‍കോട്ടുനിന്നും തുടങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തെരുവ് നാടക അവതരണത്തിനും ഒപ്പുശേഖരണത്തിനും ശേഷം പഴയബസ് സ്റ്റാന്റില്‍ 2.30 ന് ഒപ്പുശേഖരണ കാമ്പയിനും തെരുവ് നടാകവും നടക്കും. മൂന്ന് മണിക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍, എന്‍.സി.സി, എന്‍.എസ്.എസ്, നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വിവിധ ക്ലബ് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന ജീവന്‍ രക്ഷാ സന്ദേശ മേഖല റാലി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയാരിക്കും. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഫഌഗ് ഓഫ് ചെയ്യും. സായിറാം ഗോപാലകൃഷ്ണഭട്ട്, ചാക്കോച്ചന്‍ സ്‌നേഹഭവന്‍ എന്നിവരെ ആദരിക്കും. കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
പത്രസമ്മേളനത്തില്‍ ഫാദര്‍ മാണിമേല്‍വട്ടം, എം.കെ.രാധാകൃഷ്ണന്‍,അഷ്‌റഫ് നാല്‍ത്തടുക്ക, മോഹനന്‍ മാങ്ങാട്, ബി. ചന്ദ്രശേഖരന്‍, വി.ഡി. ജോസഫ്, എ.കെ. മൊയ്തീന്‍ പരിപാടി വിശദീകരിച്ചു.
keywords : devid-chirammal-manishada-travel-25

Post a Comment
0 Comments