കാസര്‍കോട്:(www.evisionnews.in)സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന അതുല്യം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ബ്ലോക്ക്തല സംഘാടക സമിതി രൂപീകരണ യോഗം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തസ്ലീമഹാരിസിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രമേഷ്‌കുമാര്‍ അതുല്യം പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാജയറാം, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ. ബി. ചെര്‍ക്കള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈറ അബ്ദുളള റഹിമാന്‍, ഇക്ബാല്‍ കല്ലട്ര, എസ്.കുമാര്‍, വിനോദ്കുമാര്‍ കെ.കെ.പുറം, നസീബത്ത് മിസ്രിയ, സ്‌നേഹലത, സദാനന്ദന്‍, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് സ്വാഗതവും , നോഡല്‍ പ്രേരക് സി.കെ പുഷ്പഗിരി നന്ദിയും പറഞ്ഞു.
keywords : athulay-oragnaising-committee-

Post a Comment
0 Comments