കിനാനൂർ :(www.evisionnews.in)കരിന്തളം2 മാസം മുംബ് ജോലി ചെയ്ത കൂലി ചോദിച്ചതിനു വെൽഫെയർ പാർട്ടി കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കുളംകുളം യുണിറ്റ് സെക്രെട്ടറി കെ.വി. പ്രവീണിനെ ഒരുസംഘം ആക്രമിച്ചു പരിക്കേല്പിച്ചു. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് തടഞ്ഞു നിർത്തിയാണ് മർദ്ദിച്ചത് . ചെങ്കൽ ക്വാറി ഉടമയായ ടി. വി. ബാലനും സംഘവുമാണ് മർദ്ധിച്ചത് . തലക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹത്തെ നീലേശ്വരം താലൂക്ക് ആശുപത്രിയില പ്രവേശിപ്പിച്ചു. വെൽഫെയർ പാർട്ടി നേതാക്കളായ സി. എച് മുത്തലിബ്, പി.കെ. അബ്ദുല്ല , സി. എച് ബാലകൃഷ്ണൻ , കെ. വി. പദ്മനാഭൻ , എഫ്. ഐ. ടി. യു . ജില്ലാ സെക്രെട്ടറി ഷഫീഖ് എന്നിവർ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദര്ഷിച്ച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
keywords : salry-asking-welfare-party-worker-attakced

Post a Comment
0 Comments