Type Here to Get Search Results !

Bottom Ad

മന്ത്രിക്കു നേരെ കരിങ്കൊടി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കം എട്ടുപേര്‍ അറസ്റ്റില്‍

evisionnews
കാഞ്ഞങ്ങാട്:(www.evisionnews.in)ഉദുമ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് കരിങ്കൊടി കാണിച്ച സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കം എട്ടു പേര്‍ അറസ്റ്റില്‍. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ്, അജിത്, രാഹുല്‍ രമേശ്, സുഭാഷ്, സഫ്ദര്‍, പി.എം.വൈശാഖ്, ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്ല തുടങ്ങിയ എട്ടുപേരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ.ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിദ്യാഭ്യസ മന്ത്രിക്കുനേരെ കരിങ്കൊടി ഉണ്ടായത്. കരിങ്കൊടി കാണിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും ലീഗ് പ്രവത്തകരും വാക്കേറ്റമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബേക്കല്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജയേഷിന് പരിക്കേറ്റു. അറസ്റ്റിലായവരെ റിമാന്റ്‌ചെയ്തു.

keywords : abdulrab-black-sfi-distrcit-secretry-8arrested

Post a Comment

0 Comments

Top Post Ad

Below Post Ad