ചിറ്റാരിക്കാല്‍: (www.evisionnews.in) വീട്ടിലൊരു നാട്ടുപ്ലാവ് പരിപാടിയുമായി തയ്യേനി സ്‌കൂള്‍. അന്യമായിപ്പോകുന്ന കാര്‍ഷികസംസ്‌കൃതിയും ഭക്ഷണരീതിയും വീണ്ടെടുക്കുക എന്ന ആശയവുമായി തയ്യേനി ഗവ. ഹൈസ്‌കൂള്‍. ഇതിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലാവിന്‍തൈ നല്‍കി. വീടുകളില്‍ പ്ലാവിന്‍തൈ നട്ടു സംരക്ഷിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
പദ്ധതിയുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ കോളിയാട്ട് നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ഡോ. വി.എ.അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. പി.വൈ.എല്‍ദോ, മുരളീധരന്‍, കെ.വി.ജോസഫ്, എന്‍.കെ.മോഹനന്‍, കെ.ഹാരിസ് എന്നിവര്‍ സംസാരിച്ചു.
Keywords: Chittarikkal, Tayyeni Government HIghschool, Jack fruit tree, Seed Club,
Post a Comment
0 Comments